Followers

Tuesday 11 December 2007

ഗൂഗിള്‍

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്‍റര്‍നെറ്റ് തിരച്ചില്‍ സംവിധാ‍നമാണ് ഗൂഗിള്‍. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെര്‍ച്ച് എന്‍‌ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളില്‍ ഇപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2006 ജനുവരിയില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് 900 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിള്‍ തിരച്ചിലുകള്‍ക്കായി ക്രമപ്പെടുത്തിയിട്ടുണ്ട്.