Followers

Wednesday 21 January 2009

കാസര്‍ഗോഡ് (ജില്ല)

12.5° N 75.0° E
ഭൂമിശാസ്ത്ര പ്രാധാന്യം
ജില്ല
രാജ്യം
ഇന്ത്യ
സംസ്ഥാനം
കേരളം
ആസ്ഥാനം
കാസര്‍ഗോഡ്
ഭരണസ്ഥാപനങ്ങള്‍
ജില്ലാ പഞ്ചായത്ത്‌ജില്ലാ കലക്‍ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്ജില്ലാ കലക്‍ടര്‍
പദ്മാവതി [1]എന്‍. എ. കൃഷ്ണന്‍‌കുട്ടി[2]
വിസ്തീര്‍ണ്ണം
1992 [3]ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ (2001)പുരുഷന്‍‌മാര്‍സ്ത്രീകള്‍സ്ത്രീ പുരുഷ അനുപാതം
12,04,078 [4]588083 [4]615995 [4]1047
ജനസാന്ദ്രത
604/ച.കി.മീ
സാക്ഷരത
84.57 [5] %
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍
671xxx+91-499
സമയമേഖല
UTC +5:30
കാസര്‍ഗോഡ്‌ കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസര്‍ഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടല്‍ വടക്ക്‌ കര്‍ണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂര്‍ ജില്ല എന്നിവയാണ്‌ കാസര്‍ഗോഡിന്റെ അതിര്‍ത്തികള്‍. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസര്‍ഗോഡിലെ സംസാരഭാഷയില്‍ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ അടങ്ങുന്നതാണ് കാസര്‍ഗോഡ്‌ ജില്ല.

[തിരുത്തുക] പേരിനു പിന്നില്‍
കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കില്‍നിന്നാണ്‌ കസര്‍ഗോഡ്‌ എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരില്‍ കാസര്‍ഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും മനസ്സിലാക്കാം.
സംസ്കൃതപദങ്ങളായ കാസറ(kaasaara , കുളം, തടാകം ),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളില്‍നിന്നാണ് ഈ പേരു വന്നതെന്നും വാദമുണ്ട്‌ [6]

ചരിത്രം
ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ഇവിടെ സന്ദര്‍ശിച്ച അറബികള്‍ ഹര്‍ക്‌വില്ലിയ(Harkwillia)എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ല്‍ കുംബള സന്ദര്‍ശിച്ച പോര്‍ത്തുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാര്‍ബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസര്‍ഗോഡ് ആക്രമിച്ചപ്പോള്‍ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്‌ക്കന്‍‌മാരായിരുന്നു ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തില്‍നിന്നും സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക്നിര്‍മ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ല്‍ ഹൈദര്‍ അലി ഇക്കേരി നായ്‌ക്കന്‍‌മാരുടെ ആസ്ഥാനമായിരുന്ന ബീദനൂര്‍ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുല്‍ത്താന്‍ മലബാര്‍ മുഴുവന്‍ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി.
അവലംബം:വിക്കിപീഡിയ